
32 -) മത് ഇന്റർനാഷണൽ കോൺഫറൻസ് ഫോർ ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ സമ്മേളനത്തിൽ തിളങ്ങി എറണാകുളം ജനറൽ ആശുപത്രി യും. എറണാകുളം ജനറൽ ആശുപത്രിയെ പ്രതിനിധീകരിച്ച് നിലാവ് പെയിൻ ആൻഡ് പാലിയേറ്റ് വിഭാഗത്തിന്റെ ഇൻചാർജ് ആയ സിസ്റ്റർ നീതു തോമസ് ഡോ. എം ടി ഭാട്ടിയ അവാർഡ് ഫോർ ബെസ്റ്റ് പോസ്റ്റർ പ്രസന്റേഷൻ ഫോർ നേഴ്സസ് എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥാക്കിയിരിക്കുന്നു.25000 രൂപയുടെ ക്യാഷ് പ്രൈസ് ആണ് സിസ്റ്റർ നീതു ഈ അന്താരാഷ്ട്ര സമ്മേളനത്തിൽ ഒന്നാം സ്ഥാനത്തിലൂടെ കരസ്ഥമാക്കിയിരിക്കുന്നത്