Hibi Eden
ഉയർന്ന നിലവാരത്തിലെ ചികിത്സകളും, മികച്ച രോഗീപരിചരണവും, ആവശ്യമായത്ര അടിസ്ഥാന സൗകര്യങ്ങളും ഒത്തുചേർന്ന ഈ ആതുരാലയം പൊതുമേഖലയിലെ ഒരു സ്ഥാപനത്തിന് എത്രത്തോളം ഉയരാം എന്നതിന്റെ അനുപമമായ മാതൃകയാണ്.താങ്ങാനാവാത്ത ചികിത്സാച്ചെലവുകളുടെ ഭാരത്തിൽ നിന്നും സാധാരണക്കാരന് മോചനം നൽകുന്ന ഈ മഹാപ്രസ്ഥാനം ഇനിയുമേറെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു,
T J Vinod
ജില്ലയിൽ പൊതുആരോഗ്യ രംഗത്ത് മികച്ച സേവനം നൽകിക്കൊണ്ടിരിക്കുന്ന ഒന്നാണ് എറണാകുളം ജനറൽ ഹോസ്പിറ്റൽ. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും രോഗീപരിചരണത്തിലും നിലവാരമുള്ള ചികിത്സാ രീതികളും ഈ സ്ഥാപനത്തെ മികച്ചതാക്കുന്നു.കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു ആരോഗ്യ രംഗത്ത് മികവ് തെളിയിക്കുവാൻ ഈ സ്ഥാപനത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.