Neuro Surgery OP will not be available on 04.04.2025

Kidney Transplantation surgery

ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെൻറ് കീഴിൽ ആദ്യമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി വിജയിച്ച സ്ഥാപനമായി എറണാകുളം ജനറൽ ആശുപത്രി മാറിയിരിക്കുന്നു .26.11.2023 തീയതി ഞായറാഴ്ച രാവിലെ 8:30ക്ക് ആരംഭിച്ച സർജറി ഒരു മണിയോടുകൂടി അവസാനിക്കുമ്പോൾ എറണാകുളം ജനറൽ ആശുപത്രി ചരിത്രത്തിൻറെ ഭാഗമായി മാറുകയായിരുന്നു. ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റിലെ ,യൂറോളജി ഒന്ന് രണ്ട് തിയേറ്ററുകളിലായി നടന്ന രണ്ട് ശാസ്ത്രക്രിയകളിലൂടെയാണ് ചേർത്തല സ്വദേശിയായ 28 വയസ്സുകാരന് സ്വന്തം മാതാവ് വൃക്ക ദാനം ചെയ്തത്.

എറണാകുളം ജനറൽ ആശുപത്രി യൂറോളജിസ്റ്റായ ഡോക്ടർ അനൂപ് കൃഷ്ണനും നെഫ്രോളജിസ്റ്റായ ഡോക്ടർ സന്ദീപ് ഷേണായിയും താരങ്ങളായി !

ഹെൽത്ത് സർവീസ് ഡിപ്പാർട്മെന്റിന് കീഴിൽ, ആദ്യമായി അവയവ മാറ്റിവക്കൽ ശസ്ത്രക്രിയ ,എന്ന പടവ് നടന്നു കയറുമ്പോൾ , എറണാകുളം ജനറൽ ആശുപത്രി , ഇന്ത്യയിലെ ജില്ലാ/ജനറൽ ആശുപത്രി വിഭാഗത്തിൽ ആദ്യത്തേതും, കേരളത്തിലെ സർക്കാർ മേഖലയിലെ ആകെ ആശുപത്രികളിൽ അഞ്ചാമത്തെ സ്ഥാപനവുമായി മാറുകയായിരുന്നു. നിലവിൽ,സർക്കാർ മേഖലയിൽ തിരുവനന്തപുരം , ആലപ്പുഴ കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ മാത്രമാണ് ഈ ശസ്ത്രക്രിയ നടന്നു വരുന്നത്.

Urology Surgery

യുവാവിന്റെ മൂത്ര സഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചൂണ്ടനൂൽ എറണാകുളം ജനറൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. Cystoscopic Foreign Body Removal എന്ന മൈക്രോസ്കോപിക്  കീഹോൾ സർജറി വഴിയാണ് ചൂണ്ടനൂൽ പുറത്തെടുത്തത്