എറണാകുളം ജനറൽ ആശുപത്രിയിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റിറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള ജൈവ പച്ചക്കറി പദ്ധതിയുടെ നാലാം ഘട്ട വിളവെടുപ്പ് ഇന്ന്(30/10/2024) ബഹുമാനപ്പെട്ട ആശുപത്രി സൂപ്രണ്ട് Dr Shahirsha വിജയകരമായി നിർവഹിച്ചൂ .
RMO Dr Ameera,Nursing supts,Oncology Dept.head sisters,Dietitians എന്നിവർ പങ്കെടുത്തു.
ഓങ്കോളജി ബ്ലോക്കിലെ ടെറസ് ഗാർഡനിൽ 50 ഗ്രോ ബാഗുകളിലായി പൂർണമായും ജൈവ വളം മാത്രം ഉപയോഗിച്ച് വളർത്തിയെടുത്ത വാഴുതനങ്ങ,തക്കാളി,പാവയ്ക്കാ,പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ ആണ് ഇന്ന് വിളവെടുത്തത്.
ഇന്ന് അർബുദം പോലുള്ള രോഗങ്ങളുടേ രോഗികളുടേ എണ്ണം സമൂഹത്തിൽ കൂടി വരുന്ന ഈ സാഹചര്യത്തിൽ,
“വിഷമില്ലത്ത പച്ചക്കറിക്കൊരു അടുക്കളത്തോട്ടം ”
എന്ന മഹത്തായ ആശയം എങ്ങനെ പ്രാഭല്യത്തിൽ കൊണ്ടു വരാം എന്നും, ഈ ആശയത്തെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുക എന്നുമുള്ള ലക്ഷ്യത്തെ മുൻനിർത്തി ഹോസ്പിറ്റൽ സൂപ്രണ്ട്ന്റെ നിർദേശ പ്രകാരം ഇന്ന് വിളവെടുത്ത ജൈവ പച്ചക്കറി തെറാപ്യൂടിക് ഡൈറ്ററി കിച്ചണിൽ നിന്നും പാകം ചെയ്തു ഉച്ച ഭക്ഷണത്തോടൊപ്പം രോഗികൾക്ക് നൽകി.