” തൂവൽ സ്പർശം”- സ്തനാർബുദ പരിശോധന ക്യാമ്പ്
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ കൊച്ചിൻ കോർപ്പറേഷന്റെയും എറണാകുളം ജനറൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സ്തനാർബുദ പരിശോധന ക്യാമ്പ്.
കോർപറേഷനിലെ 74 ഡിവിഷനുകളിൽ 12.11.2023 നു നടന്നു. ഭവന സന്ദർശനം നടത്തി 27000 സ്ത്രീകളെ ഇതിനകം സ്ക്രീനിംഗ് നടത്തി. ഇതിൽ നിന്ന് 1600 പേരെയാണ് പരിശോധന ക്യാമ്പിലേക്ക് റെഫർ ചെയ്തിട്ടുള്ളത്. കാൻസർ സ്പെഷ്യലിറ്റി ബ്ലോക്കിന്റെ ഉത്‌ഘാടനത്തോടനുബന്ധിച്ചാണ് ” തൂവൽ സ്പർശം ” പദ്ധതി നടപ്പാക്കുന്നത്